തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സഹോദരന് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫ...
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സഹോദരന് കൂട്ടിരിക്കാന്‍ എത്തിയതായിരുന്നു അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന്. അപ്പോഴാണ് ചെറിയ ചില അസ്വസ്ഥതകളോടെ സ്റ്റെഫിന് പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.
ഡോക്ടര്‍മാര്‍ വിശദമായി വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടത്തിലൊരെണ്ണം കയ്യില്‍ മാന്തിയ വിവരം സ്റ്റെഫിന് പറയുന്നത്. ഉടന്‍ തന്നെ വിദഗ്ധ ചികില്‍സ നല്‍കിയെങ്കിലും സ്റ്റെഫിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Key Words: Rabies, Lady Died, Trivandrum
COMMENTS