അരിക്കൊമ്പനെ അപ്പര്‍ കോതയാറിലെത്തിച്ചു, നാട്ടുകാരുടെ കനത്ത പ്രതിഷേധം, തുറന്നു വിടുന്നതില്‍ നാളെ തീരുമാനം

Overcoming the opposition of the locals and the ban of the Madras High Court, Arikompan was released in Mutukuli under Kalakkad Forest Division


സ്വന്തം ലേഖകന്‍

അംബാസമുദ്രം : നാട്ടുകാരുടെ എതിര്‍പ്പും മദ്രാസ് ഹൈക്കോടതിയുടെ വിലക്കും നിമിത്തം അരിക്കൊമ്പനെ കാട്ടില്‍ തുറന്നു വിടുന്നത് വൈകും.

കളക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള അപ്പര്‍ കോതയാറിലെ മുതുകുളിയില്‍ എത്തിച്ച ആനയെ ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം മിക്കവാറും നാളെ കാട്ടില്‍ തുറന്നുവിടും.


മണിമുത്താര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് മുതുകുളി. കേരള വനാതിര്‍ത്തിയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ആനയെ വനമേഖലയിലേക്ക് കൊണ്ടുപോയപ്പോള്‍ മണിമുത്താര്‍ ചെക്ക് പോസ്റ്റ് അടച്ച് സീല്‍ ചെയ്തിരുന്നു.

ആനെയെ ഇവിടെ തുറന്നുവിടുന്നതിനെതിരേ മണിമുത്താറില്‍ ജനങ്ങള്‍ രംഗത്തെത്തി. ഇവിടെയെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ജനങ്ങള്‍ തടഞ്ഞുവച്ചു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു നീക്കി.


ഇതേസമയം പ്രതിഷേധക്കാരുടെ ആശങ്കയ്ക്കു മറുപടി നല്കാന്‍ പൊലീസിനോ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല.

ഇതിനിടെ, മയക്കുവെടി വച്ചു പിടികൂടിയ കാട്ടാന അരിക്കൊമ്പനെ ഇന്നു കാട്ടില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു.

അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്ന് മലയാളിയായ റബേക്ക ജോസഫ് കോടതിയില്‍ ഹര്‍ജി നല്കി. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 


തമിഴ് നാട്ടില്‍ തിരുനല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറ വന്യജീവി സങ്കേതത്തിലെ മണിമുത്താര്‍  ഭാഗത്ത് തുറന്നിവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. ആനയെ എവിടെ തുറന്നുവിടുമെന്ന് തമിഴ് നാട് സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നില്ല. ജനരോഷം ഭയന്നാണ് ആനയെ എവിടെ തുറന്നിവിടുമെന്നു പറയാതിരുന്നത്. ആനയെ പിടികൂടിയ തേനിയില്‍ നിന്ന് 200 കിലോ മീറ്റര്‍ അകലെയാണ് തുറന്നുവിടുന്നത്.

രാത്രി 12.30 യോടെയാണ് തേനി പൂശാനംപട്ടിക്കടുത്തു വച്ച് വനംവകുപ്പ് മയക്കുവെടിവച്ചത്. തുടര്‍ന്ന് മയക്കത്തിലായ ആനയുടെ കാലുകള്‍ ബന്ധിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 


വാഹനത്തില്‍ വച്ച് ആന പാതി മയക്കം വിടുകയും തുമ്പിക്കൈ പുറത്തിടുകയും ചെയ്തതോടെ ബൂസ്റ്റര്‍ ഡോസ് നല്‍കി.

കോവില്‍പട്ടിയില്‍ എത്തിയപ്പോള്‍ തമിഴ് നാട് ഫയര്‍ഫോഴ്‌സ് ആനയ്ക്കു മേല്‍ വെള്ളം ചീറ്റി. കൊടും ചൂടില്‍ നിന്നു രക്ഷയ്ക്കായിരുന്നു ഇതു ചെയ്തത്. വീണ്ടും മുന്നീര്‍പള്ളത്ത് എത്തിയപ്പോഴും വെള്ളം തളിച്ചു. ഇതോടെ ആന മയക്കം വിട്ടു. തുടര്‍ന്ന് വീണ്ടും മയക്കേണ്ടിവന്നു.

വീരവനല്ലൂര്‍, യാനൈ പ്രദേശത്തെല്ലാം ആനയെ കൊണ്ടുവരുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നു. എസ് ഡി പി ഐയും പ്രതിഷേധത്തിനു മുന്നിട്ടിറങ്ങി. പ്രതിഷേധക്കാരെയെല്ലാം പൊലീസ് വിരട്ടി ഓടിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തു.


Summary: Overcoming the opposition of the locals and the ban of the Madras High Court, Arikompan was released in Mutukuli under Kalakkad Forest Division. Mutukuli is 50 km from Manimuthar check post. This place is 23 km from the Kerala forest border.








COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5712,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12628,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1809,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,446,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1240,
ltr
item
www.vyganews.com: അരിക്കൊമ്പനെ അപ്പര്‍ കോതയാറിലെത്തിച്ചു, നാട്ടുകാരുടെ കനത്ത പ്രതിഷേധം, തുറന്നു വിടുന്നതില്‍ നാളെ തീരുമാനം
അരിക്കൊമ്പനെ അപ്പര്‍ കോതയാറിലെത്തിച്ചു, നാട്ടുകാരുടെ കനത്ത പ്രതിഷേധം, തുറന്നു വിടുന്നതില്‍ നാളെ തീരുമാനം
Overcoming the opposition of the locals and the ban of the Madras High Court, Arikompan was released in Mutukuli under Kalakkad Forest Division
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEFnN_b5WXd3xQ_O_ayFAaL1yY2zSSKPScausqdQIKmVcVdvFJGcPn942RhoE-_xdL5WeitdrMCE0LfjeBe1PDuedBBz7EKaOalp9ntPaIOka3VKFz_PScjlF2RU4k7aV0yjRwlHRNyLDWqiSEq-1scgrLNME211j2BANhpflFE0lxFE_MONJzk1v5/w640-h398/arikomban%20vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEFnN_b5WXd3xQ_O_ayFAaL1yY2zSSKPScausqdQIKmVcVdvFJGcPn942RhoE-_xdL5WeitdrMCE0LfjeBe1PDuedBBz7EKaOalp9ntPaIOka3VKFz_PScjlF2RU4k7aV0yjRwlHRNyLDWqiSEq-1scgrLNME211j2BANhpflFE0lxFE_MONJzk1v5/s72-w640-c-h398/arikomban%20vyganews.jpg
www.vyganews.com
https://www.vyganews.com/2023/06/arikompan-was-released-in-mutukuli.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/06/arikompan-was-released-in-mutukuli.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy