Again fake certificate controversy in SFI
ആലപ്പുഴ: എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം ഉയരുന്നു. ആലപ്പുഴയില്‍ എസ്.എഫ്.ഐ അംഗം ബിരുദം പൂര്‍ത്തിയാക്കാതെ തന്നെ എംകോമിന് പഠിക്കുന്നതായി പരാതി.
കായംകുളം എം.എസ്.എം കോളേജിലെ എംകോം വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവുമായ നിഖില്‍ തോമസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത്തവണ എസ്.എഫ്.ഐയിലെ തന്നെ മറ്റൊരു അംഗം തന്നെയാണ് പരാതി ഉയര്ത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
നിഖില്‍ തോമസ് എംകോമിന് ചേരാന്‍ ഹാജരാക്കിയത് വ്യാജ സര്ട്ടിഫിക്കറ്റാണെന്നതാണ് പരാതി. പരാതി പുറത്തുവന്നതോടെ നിഖില്‍ തോമസിനെ പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കംചെയ്തു.
ഇതോടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖലയിലെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.
Keywords: SFI, Fake certificate, Alappuzha, MSM college
COMMENTS