Actor Vijay about cash for vote
ചെന്നൈ: പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് നടന് വിജയ്. ചെന്നൈയില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ സംസ്ഥാന സിലബസില്‍ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിലാണ് താരം ഇങ്ങനെ പറഞ്ഞത്. വിജയ് മക്കള്‍ ഇയക്കം എന്ന ആരാധക സംഘടനയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോള്‍ നാളത്തെ വോട്ടര്‍മാരാണ് നിങ്ങളെന്നും പണം വാങ്ങി ആര്‍ക്കും വോട്ട് ചെയ്യരുതെന്നും അങ്ങനെ ചെയ്യുന്നത് സ്വന്തം കണ്ണുകളില്‍ തന്നെ കുത്തുന്നതിനു തുല്യമാണെന്നും നടന് പറഞ്ഞു.
ഒരു വോട്ടിന് 1000 രൂപയെന്നു കരുതുകയാണെങ്കില്‍ ഒന്നര ലക്ഷം പേര്‍ക്ക് 15 കോടി ആകുമെന്നും ഇത്തരത്തില്‍ ചെലവാക്കുന്നവര്‍ എത്രകോടി സമ്പാദിച്ചുകാണുമെന്ന് മനസ്സിലാക്കണമെന്നും നടന് വ്യക്തമാക്കി.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇതെല്ലാം ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ നടന് എല്ലാവരും അവരവരുടെ മാതാപിതാക്കളോട് കാശുവാങ്ങി വോട്ട് ചെയ്യരുതെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോ വൈറല്‍ ആകുക കൂടി ചെയ്തതോടെ നടന്റെ രാഷ്ട്രീയപ്രവേശനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Keywords: Vijay, Vote, Cash, Students
COMMENTS