അജ്മാന് : അജ്മാനില്‍ 30 നിലയുള്ള താമസക്കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തില...
അജ്മാന് : അജ്മാനില്‍ 30 നിലയുള്ള താമസക്കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. ളപായമുള്ളതായി റിപ്പോര്‍ട്ടില്ല. രാത്രി പന്ത്രണ്ടോടെ അജ്മാന് വണ്‍ ടവേഴ്സ് എന്ന താമസ സമുച്ചയത്തിലെ രണ്ടാം നമ്പര്‍ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചു.
സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടരും മുമ്പ് തീ നിയന്ത്രണവിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചിട്ടുണ്ട്. തീപിടിത്തതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
Key Words: Fire , Ajman
COMMENTS