കുമളി: അരിക്കൊമ്പൻ തമിഴ്നാട് മണലാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്തു. ജനൽ തകർത്തെങ്കിലും ആന അരി എടുത്തില്ല. കട തകർത്ത ശേഷം ആന കാട്ടിലേക്കു മ...
കുമളി: അരിക്കൊമ്പൻ തമിഴ്നാട് മണലാർ എസ്റ്റേറ്റിലെ റേഷൻ കട തകർത്തു.
ജനൽ തകർത്തെങ്കിലും ആന അരി എടുത്തില്ല. കട തകർത്ത ശേഷം ആന കാട്ടിലേക്കു മടങ്ങിയെന്നാണ് റേഡിയോ കോളർ സിഗ്നലിൽ നിന്നു മനസ്സിലായത്.
വെളുപ്പിന് രണ്ടു മണിയോടെയാണ് മേഘമലയിൽനിന്ന് ഒൻപതു കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിൽ ആന എത്തിയതെന്ന്
തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.
ആന കട തകർത്തതിന്റെ ദൃശ്യങ്ങളും വനം വകുപ്പിനു കിട്ടി.
ഇവിടുത്തെ ജനങ്ങൾ ആശങ്കയിലാണ്. കുറച്ചു ദിവസങ്ങളായി തമിഴ്നാട് ചെക്ക്പോസ്റ്റിനും മേഘമലയ്ക്കും ഇടയ്ക്ക് കടനാട് ആനന്ദ എസ്റ്റേറ്റ് പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്.
COMMENTS