Trump found liable for sexual abuse case
ന്യൂയോര്‍ക്ക്: സ്ത്രീപീഡന കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. 50 ലക്ഷം ഡോളര്‍ നഷ്ടപരിഹാരവും വിധിച്ചു. 30 വര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ജീന്‍ കാരളിനെ പീഡിപ്പിച്ച കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതി കണ്ടെത്തിയത്.
ബലാത്സംഗം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനുമേല്‍ ജീന്‍ കാരളിന് ആരോപിച്ചിരുന്നത്. എന്നാല്‍ ജീന്‍ കരാളിനെ തനിക്കൊരു പരിചയവുമില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ട്രംപിന്റെ വാദം.
കഴിഞ്ഞ പത്തു ദിവസമായി മാന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുകയായിരുന്നു. തുടര്‍ന്ന് ഒമ്പതംഗ ബെഞ്ച് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. സത്യം ജയിച്ചെന്ന് ജീന്‍ കാരള്‍ വിധിയില്‍ പ്രതികരിച്ചു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് അറിയിച്ചു.
Keywords: Trump, Sexual abuse case, Court, Jean Carroll
COMMENTS