Supreme court about Sivasanker's bail issue
ന്യൂഡല്‍ഹി: ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.ശിവശങ്കര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ അത്തരത്തില്‍ അടിയന്തര ആവശ്യമുണ്ടെങ്കില്‍ ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ശിവശങ്കറിന്റെ ഈ അപേക്ഷയെ ഇ.ഡി എതിര്‍ത്തു. ശിവശങ്കറിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഇ.ഡി കോടതിയില്‍ വ്യക്തമാക്കി. ഇതോടൊപ്പം ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനനുവദിക്കണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം ശിവശങ്കറിന്റെ സ്ഥിര ജാമ്യാപേക്ഷ വേനലവധിക്കുശേഷം പരിഗണിക്കുന്നതിനായി ജൂലായിലേക്ക് മാറ്റി.
Keywords: Supreme court, M.Sivasankar, Bail, ED
COMMENTS