അഭിനന്ദ് ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയയെ കർണാടക മുഖ്യമന്ത്രിയായി നിശ്ചയിച്ചു. പിസിസി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ ഏക ഉപ ...
അഭിനന്ദ്
ന്യൂഡൽഹി: മാരത്തോൺ ചർച്ചകൾക്കൊടുവിൽ സിദ്ധരാമയയെ കർണാടക മുഖ്യമന്ത്രിയായി നിശ്ചയിച്ചു.
പിസിസി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാർ ഏക ഉപ മുഖ്യമന്ത്രിയാകും. ഒരാൾക്ക് ഒരു പദവി എന്ന ആശയത്തിൽ ഇളവ് നൽകി ശിവകുമാറിന് പിസിസി അധ്യക്ഷനായും തുടരാനാകും.
കൂടാതെ ആറ് പ്രധാന വകുപ്പുകളും ശിവകുമാറിന് നൽകുമെന്നാണ് സൂചന. ഈ വകുപ്പുകൾ ഏതെന്ന് ശിവകുമാറിന് തന്നെ തീരുമാനിക്കാം.
ഇന്ന് വൈകുന്നേരം ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കും. ശനിയാഴ്ച സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനാണ് തത്വത്തിൽ തീരുമാനമായിരിക്കുന്നത്.
COMMENTS