High court rejects actor Unni Mukundan's plea
കൊച്ചി: സ്ത്രീപീഡന കേസില്‍ നടന് ഉണ്ണി മുകുന്ദന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. നടന് വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.
നേരത്തെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നടന്റെ ഹര്‍ജി മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ കേസില്‍ ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നടന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കോടതി നടപടി.
Keywords: High court, Rape case, Unni Mukundan, Reject, plea
COMMENTS