P.V Sreenijan MLA against Kerala blasters selection trial
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് കുന്നത്തുനാട് എം.എല്‍.എയും സി.പി.എം നേതാവുമായ പി.വി ശ്രീനിജന്. വാടക നല്‍കിയില്ലെന്ന കാരണത്താല്‍ സെലക്ഷന് ട്രയല്‍സ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എം.എല്‍.എയുടെ നിര്‍ദ്ദേശത്തോടെ പൂട്ടുകയായിരുന്നു.
ഇതോടെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലധികം കുട്ടികള്‍ക്ക് ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു. ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ പ്രതിഷേധിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ കായികമന്ത്രി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും കോര്പറേഷന് കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തി ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ടീം വാടക കുടിശികയായി എട്ടു ലക്ഷത്തിലധികം രൂപ നല്‍കാനുണ്ടെന്നായിരുന്നു എം.എല്‍.എയുടെ വാദം. എന്നാല്‍ എം.എല്‍.എയുടെ ഈ വാദം തള്ളി സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്തെത്തി. ഇതോടെ എം.എല്‍.എ പി.വി ശ്രീനിജന് ശരിക്കും പ്രതിരോധത്തിലാവുകയായിരുന്നു.
Keywords: P.V Sreenijan MLA, Kerala blasters, football, Gate
COMMENTS