പൊന്നമ്പലമേട്ടിലെ പൂജ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പ്രതികളില്‍ പലരും ഇപ്പോഴും ഒളിവില്‍

The High Court has taken up a Suo moto case on puja at Sabarimala Ponnambalamedu led by a native of Tamil Nadu. The court also sought an explanation


സ്വന്തം ലേഖകന്‍

കൊച്ചി : തമിഴ് നാട് സ്വദേശിയുടെ നേതൃത്വത്തില്‍ ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. 

കേരള സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടുകയും ചെയ്തു. 

ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്.

തമിഴ്‌നാട് സ്വദേശി നാരായണന്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരെയാണ് പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയതിന് മൂഴിയാര്‍ പൊലീസ് കേസെടുത്തത്. സംഘത്തിന് സഹായം ചെയ്തുകൊടുത്ത വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

സംഭവത്തിലെ ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പൊലീസും വനം വകുപ്പും കേസെടുത്തതിനു പിന്നാലെ പൂജ നടത്തിയ സംഭവത്തില്‍ പ്രധാന പ്രതിയായ നാരായണന്‍ ഒളിവിലാണ്. 

നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പൊലീസിന്റെ സഹായത്തോടെ വനം വകുപ്പ് ശേഖരിച്ചിരുന്നു.

ആറംഗ സംഘം ഈ മാസം എട്ടിനാണ് പൊന്നമ്പലമേട്ടിലെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നു വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്. 

പൂജയുടെ ദൃശ്യങ്ങള്‍ സംഘത്തിലുള്ളവര്‍ തന്നെയാണ് പകര്‍ത്തിയത്. ഇതു പുറത്തുവന്നതോടെയാണ് വന്‍ വിവാദമുണ്ടായതും പൊലീസും വനം വകുപ്പും നടപടിയിലേക്കു നീങ്ങിയതും.

Summary:  The High Court has taken up a Suo moto case on puja at Sabarimala Ponnambalamedu led by a native of Tamil Nadu. The court also sought an explanation from the Kerala government and the Travancore Devaswom Board.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5038,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10976,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: പൊന്നമ്പലമേട്ടിലെ പൂജ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പ്രതികളില്‍ പലരും ഇപ്പോഴും ഒളിവില്‍
പൊന്നമ്പലമേട്ടിലെ പൂജ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പ്രതികളില്‍ പലരും ഇപ്പോഴും ഒളിവില്‍
The High Court has taken up a Suo moto case on puja at Sabarimala Ponnambalamedu led by a native of Tamil Nadu. The court also sought an explanation
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmhsp8IPohiVz2G8q1l5KX7qFxYs8VdFfrtB0XtITK3FjyG00E9WDILTklrqWfXA74GIe1NZU_7lSovRjN7LC4qI_5FCFqNIc9Q0ewgyjLjSP8vtCAko6Nikl-QlcDZxYtBkOt0mbu6KVauFIJsw14PPu93hlw3LvsEPtSrXEyC536xA4jBVQRaRgV/s320/puja%20at%20ponnambalamedu.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmhsp8IPohiVz2G8q1l5KX7qFxYs8VdFfrtB0XtITK3FjyG00E9WDILTklrqWfXA74GIe1NZU_7lSovRjN7LC4qI_5FCFqNIc9Q0ewgyjLjSP8vtCAko6Nikl-QlcDZxYtBkOt0mbu6KVauFIJsw14PPu93hlw3LvsEPtSrXEyC536xA4jBVQRaRgV/s72-c/puja%20at%20ponnambalamedu.jpg
www.vyganews.com
https://www.vyganews.com/2023/05/puja-at-sabarimala-ponnambalamedu-case.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/puja-at-sabarimala-ponnambalamedu-case.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy