P.T Usha meets protesting wrestlers
ന്യൂഡല്‍ഹി: ജന്തര്‍മന്തറില്‍ ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണ് സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ സന്ദര്‍ശിച്ച് പി.ടി ഉഷ. നേരത്തെ ഉഷ ഇവര്‍ക്കെതിരെ ഉന്നയിച്ച വിമര്‍ശനം വന്‍ വിവാദമായിരുന്നു.
താരങ്ങളുടെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നും അച്ചടക്കമില്ലായ്മയാണ് പ്രതിഷേധമെന്നുമായിരുന്നു പിടി ഉഷ നേരത്തെ പറഞ്ഞത്. സംഭവം വിവാദമാവുകയും താരങ്ങളുടെ സമരം നീണ്ടുപോകുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അവര്‍ രംഗത്തെത്തിയത്.
അതേസമയം സമരക്കാരെ കണ്ടശേഷം മടങ്ങിയ അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഇവരുടെ വാഹനം സമരക്കാരിലൊരാളായ വിമുക്ത ഭടന് തടയുകയും സുരക്ഷാജീവനക്കാര്‍ അയാളെ അവിടെ നിന്നും മാറ്റുകയും ചെയ്തു.
Keywords: PT Usha, Wrestlers, Protest
COMMENTS