Protesting wrestlers will throw their medals in Ganga
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഗുസ്തി താരങ്ങള്‍. തങ്ങള്‍ പൊരുതി നേടിയ മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ പ്രസ്താവനയിറക്കി.
സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് ആറു മണിക്ക് തങ്ങള്‍ രാജ്യത്തിനുവേണ്ടി പൊരുതി നേടിയ മെഡലുകള്‍ ഹരിദ്വാറില്‍ ഗംഗയിലേക്ക് എറിയുമെന്ന് പ്രസ്താവനയിറക്കിയത്. അതിനു ശേഷം ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും അതിനാല്‍ മരണം വരെ ഇന്ത്യാഗേറ്റില്‍ നിരാഹാരം ഇരിക്കുമെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ അവിടേക്ക് പ്രതിഷേധവുമായി എത്തിയ ഇവരെ പൊലീസ് വലിച്ചിഴയ്ക്കുകയും കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ജന്തര്‍മന്ദിറിലെ സമരപ്പന്തല്‍ പൊളിച്ചുകളയുകയും ചെയ്തിരുന്നു.
അതേസമയം കുറ്റവാളിയായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുകയും ചെയ്തതാണ് ഗുസ്തിതാരങ്ങളെ സമരം കടുപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
Keywords: wrestlers, Protest, Medals, Ganga
COMMENTS