Police officers association about Vizhinjam strike
കൊച്ചി: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് വൈദികരടക്കമുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്. എറണാകുളത്ത് നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലാണ് വിഴിഞ്ഞം സംഘര്‍ഷത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
വിഴിഞ്ഞത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്നും സ്ഥലത്ത് വൈദികര്‍ വിശ്വാസത്തെ ചൂഷണം ചെയ്ത് കലാപാഹ്വാനം നടത്തുകയായിരുന്നെന്നും ആരോപണം ഉന്നയിച്ചു.
വൈദികരടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമായിരുന്നു അതെന്നും അസോസിയേഷന് ആരോപിച്ചു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുമായി പോയ ആംബുലന്‍സ് പോലും അക്രമികള്‍ തടഞ്ഞുവെന്ന് വിലയിരുത്തിയ യോഗം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെതിരെയും വിമര്‍ശനം ഉന്നയിച്ചു.
Keywords: Vizhinjam strike, Police officers association, Arrest
COMMENTS