Nirmala sitaraman's husband is against Modi government
ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് സാമ്പത്തിക വിദഗ്ദ്ധനും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പര്‍ക്കല പ്രഭാകര്‍. മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് വിവാദ വെളിപ്പെടുത്തല്‍.
രാജ്യത്തെ പല ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും മോദിക്ക് ഒരു ധാരണയുമില്ലെന്നും വിഘടനവാദമുയര്‍ത്തി രാജ്യത്ത് ഭിന്നത സൃഷ്ടിക്കുന്നതിനാണ് അദ്ദേഹത്തിന് മിടുക്കെന്നും പ്രഭാകര്‍ ആരോപിച്ചു.
മെയ് 14 ന് `ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ' എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഇതില്‍ ബി.ജെ.പി രാജ്യത്ത് വികസന മുദ്രാവാക്യം ഉയര്‍ത്തി ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന് ആരോപിക്കുന്നുണ്ട്.
രാജ്യം എല്ലാ കാര്യങ്ങളിലും വളരെ പിന്നിലാണെന്നും 2024 ലും മോദി ഭരണം തുടര്‍ന്നാല്‍ അത് രാജ്യത്തെ സമ്പദ് ഘടനയ്ക്ക് മാത്രമല്ല രാജ്യത്തിനു തന്നെ ആപത്താണെന്നും അദ്ദേഹം ആരോപിച്ചു.
Keywords: Modi, Nirmala sitaraman, Husband, BJP

							    
							    
							    
							    
COMMENTS