എട്ടു മാസം നീണ്ട നരകയാതനകള്‍ക്ക് അറുതി, നൈജീരിയില്‍ തടങ്കലിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ക്കു മോചനം

After eight months of ordeal, the Nigerian Navy frees the crew of the oil tanker, including the Malayali prisoners. The ship and crew's passports


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : എട്ടു മാസം നീണ്ട നരകയാതനകള്‍ക്കൊടുവില്‍, നൈജീരിയന്‍ നാവികസേന തടവിലാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കുന്നു. കപ്പലും ജീവനക്കാരുടെ പാസ്പോര്‍ട്ടുകളും നൈജീരിന്‍ നാവികസേന വിട്ടുകൊടുത്തു.

എംടി ഹീറോയിക് ഇദുന്‍ എന്ന കപ്പല്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇക്വറ്റോറിയല്‍ ഗിനിയുടെ സുരക്ഷാസേന പിടികൂടിയത്. അസംസ്‌കൃത എണ്ണ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ കുറ്റങ്ങളായിരുന്നു ചുമത്തിയത്. അവിടെനിന്ന് പിന്നീട് നൈജീരിയന്‍ നാവിക സേനയ്ക്ക് ഇവരെ കൈമാറുകയായിരുന്നു. നൈജീരിയയുമായി ഇന്ത്യ ഏറെക്കാലമായി നയതന്ത്ര ശ്രമം നടത്തിയാണ് കപ്പലും ജീവനക്കാരെയും മോചിപ്പിക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പീന്‍സ്, ശ്രീലങ്ക, പോളണ്ട് എന്നീ രാജ്യങ്ങളിലെ പൗരന്മാരും കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്നു.


എറണാകുളം കടവന്ത്ര സ്വദേശി സനു ജോസും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കപ്പലിലെ ചീഫ് ഓഫീസറാണ് സനു ജോസ്. രണ്ടാഴ്ചയ്കക്കം നാട്ടില്‍ എത്തുമെന്ന് സനു ജോസ് അറിയിച്ചു. സ്ത്രീധന പീഡനം നിമിത്തം കൊല്ലം നിലമേലില്‍ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത്, മില്‍ട്ടണ്‍ എന്നിവരാണ് സംഘത്തിലുള്ള  മറ്റു മലയാളികള്‍. 

16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 യാത്രക്കാരായിരുന്നു പിടിച്ചെടുക്കുമ്പോള്‍ കപ്പലിലുണ്ടായിരുന്നത്. ക്രൂഡ് ഓയില്‍ കയറ്റുന്ന കപ്പലാണ് ഇത്.

കപ്പല്‍ തുറമുഖത്തോട് അടുപ്പിക്കാന്‍ അനുമതി കാത്തിരിക്കുന്നതിനിടെ ഇക്വറ്റോറിയല്‍ ഗിനിയുടെ സുരക്ഷാ സേന എത്തി കപ്പല്‍ പിടിച്ചെടുക്കുകയും നാവികരെ തടവിലാക്കുകയുമായിരുന്നു. പിന്നീടാണ് അയല്‍ രാജ്യമായ നൈജീരിയയ്ക്കു കൈമാറിയത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നു പറഞ്ഞ് 20 ലക്ഷം യു എസ് ഡോളറും കപ്പലിന് പിഴ ചുമത്തിയിരുന്നു.

Summary: After eight months of ordeal, the Nigerian Navy frees the crew of the oil tanker, including the Malayali prisoners. The ship and crew's passports were released by the Nigerien Navy.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,332,Cinema,1293,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,5720,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,12643,Kochi.,2,Latest News,3,lifestyle,230,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1810,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,277,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,447,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,960,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1242,
ltr
item
www.vyganews.com: എട്ടു മാസം നീണ്ട നരകയാതനകള്‍ക്ക് അറുതി, നൈജീരിയില്‍ തടങ്കലിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ക്കു മോചനം
എട്ടു മാസം നീണ്ട നരകയാതനകള്‍ക്ക് അറുതി, നൈജീരിയില്‍ തടങ്കലിലാക്കപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ക്കു മോചനം
After eight months of ordeal, the Nigerian Navy frees the crew of the oil tanker, including the Malayali prisoners. The ship and crew's passports
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeGkLts5681N26e6org8OGl4Rs9nTEN7OC_tntz-E9r-E1qy2712p4muMkU4PCL3Z3hSYL0DzUnR3cu3i7Cr7BuTdb9s81VQVSW4zV-c2WWjQ0TlXl3kfrQr2AkGWFzTMXRStMym0a9zRA9oxkEZlZ4JikNf3wOs61MmH3UdFZTda2EI93YUw5Pzet/w640-h356/nigeria%20indians%20freed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeGkLts5681N26e6org8OGl4Rs9nTEN7OC_tntz-E9r-E1qy2712p4muMkU4PCL3Z3hSYL0DzUnR3cu3i7Cr7BuTdb9s81VQVSW4zV-c2WWjQ0TlXl3kfrQr2AkGWFzTMXRStMym0a9zRA9oxkEZlZ4JikNf3wOs61MmH3UdFZTda2EI93YUw5Pzet/s72-w640-c-h356/nigeria%20indians%20freed.jpg
www.vyganews.com
https://www.vyganews.com/2023/05/nigerian-navy-frees-crew-of-oil-tanker.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/05/nigerian-navy-frees-crew-of-oil-tanker.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy