Kerala medical services corporation building fire in Alappuzha
വണ്ടാനം: സംസ്ഥാനത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണില്‍ വീണ്ടും തീപിടുത്തം. ആലപ്പുഴ മെഡിക്കല്‍ കോളേജിനു സമീപത്തെ ഗോഡൗണിനോടു ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്സിന്റെയും കഠിന പരിശ്രമം മൂലം ഒരു മണിക്കൂറിനകം തന്നെ തീ നിയന്ത്രണവിധേയമായി.
നേരത്തെ കൊല്ലത്തും തിരുവനന്തപുരത്തും സമാനമായ തീപിടുത്തമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവന് വരെ നഷ്ടമായിരുന്നു. ബ്ലീച്ചിങ് പൗഡറാണ് തീപിടുത്തത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. ആലപ്പുഴയിലും സമാന സ്ഥിതിയെന്നാണ് വിലയിരുത്തല്‍.
അതേസമയം കോവിഡ് കാലത്തെ മരുന്ന് അഴിമതിയുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത അന്വേഷണം നടക്കുന്നതിനിടെയുള്ള അടിക്കടിയുണ്ടാകുന്ന തീപിടുത്തം ദുരൂഹതയുളവാക്കുന്നെന്നുകാട്ടി പ്രതിപക്ഷ മടക്കം രംഗത്തെത്തിയിരുന്നു.
സര്‍ക്കാരിനെതിരെ എന്ത് ആരോപണം ഉയര്‍ന്നാലും അതിനോടു ബന്ധപ്പെട്ടയിടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നുയെന്നു വെളിപ്പെടുത്തി പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു. ജനങ്ങളിലും സമാനമായ സംശയം നിലനില്‍ക്കുന്നുണ്ട്.
Keywords: Fire, Kerala medical services corporation, Bleaching powder
COMMENTS