Government sends letter to central government about loan limit
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച് സര്‍ക്കാര്‍. വായ്പ്പാ കണക്കുകള്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനകാര്യവകുപ്പ് കേന്ദ്രത്തിന് കത്തയച്ചത്.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ പകുതിയായി വെട്ടിച്ചുരുക്കിയത്. 32440 കോടി രൂപ വായ്പ പരിധി നിശ്ചയിച്ച് നല്‍കിയിരുന്നെങ്കിലും 15390 കോടി രൂപക്ക് മാത്രമാണ് അനുമതിയുള്ളത്.
കിഫ്ബിയുടേയും പൊതുമേഖല സ്ഥാപനങ്ങളുടെയും വായ്പ സംസ്ഥാനത്തിന്റെ മുഴുവന്‍ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ കടക്കെടിയില് അകപ്പെട്ടിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിലായിരിക്കുകയാണ്.
Keywords: Kerala, Central government, Loan limit
COMMENTS