Film Liaison officer Karthik Chennai passed away
ചെന്നൈ: മലയാള സിനിമയിലെ മുന്‍നിര ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. വര്‍ഷങ്ങളായി മലയാള സിനിമകളുടെ ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും നിര്‍വ്വഹിച്ചിരുന്നത് കാര്‍ത്തിക് ആയിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം.
ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് അംഗമാണ്. കാര്‍ത്തിക് ചെന്നൈയുടെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് അനുശോചിച്ചു.
Keywords: Karthik Chennai, Film Liaison officer, Malayalam
COMMENTS