DRDO scientist arrested for providing information to Pakistan
പൂനെ: ചാരവൃത്തി കേസില്‍ ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞന് അറസ്റ്റില്‍. പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്നു തെളിഞ്ഞതിനാലാണ് ഡി.ആര്.ഡി.ഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കറിനെ തീവ്രവാദ വിരുദ്ധസേന (എ.ടി.എസ്) അറസ്റ്റ് ചെയ്തത്.
ഡി.ആര്.ഡി.ഒയില്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുല്‍ക്കര്‍. ഒഫീഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ മെസേജുകളും വീഡിയോകോളുകളുമായാണ് ചാരവൃത്തി നടന്നിരിക്കുന്നത്.
ഹണി ട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നിരിക്കുന്നതെന്നും എ.ടി.എസ് കണ്ടെത്തി. ഡി.ആര്.ഡി.ഒയുടെ പരാതിപ്രകാരമാണ് നടപടി. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യംചെയ്തുവരികയാണ്.
Keywords: DRDO, Scientist, Arrest, Pakistan, Information
COMMENTS