Dr. Vandana Das murder
കൊല്ലം: കൊട്ടാരക്കരയില്‍ യുവ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ വന്‍ പ്രതിഷേധമുയരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊല്ലം പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
വിഷയം അടിയന്തരമായി പരിഗണിക്കുന്നതിനായി വേനലവധിയായിരുന്നിട്ടും ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് പ്രത്യേക സിറ്റിങ് നടത്തും.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധിപ്പേര്‍ രംഗത്തെത്തി.
Keywords: High court, Dr. Vandana Das murder, High court, Kottarakkara
COMMENTS