ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ പുതിയ തരംഗം ഒമിക്രോണ്എക്സ്ബിബി എന്ന വകഭേദമാണ് ചൈനയില്‍ വ്യാ...
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ പുതിയ തരംഗം ഒമിക്രോണ്എക്സ്ബിബി എന്ന വകഭേദമാണ് ചൈനയില്‍ വ്യാപിക്കുന്നത്. ആഴ്ചയില്‍ 65 ലക്ഷം പേരോളം രോഗത്തിനടിപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ എത്രയും വേഗം ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകള്‍ ലഭ്യമാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ചൈന. പുതിയ തരംഗം ചെറിയ തോതില്‍ മാത്രമേ വ്യാപിക്കുകയൂള്ളൂയെന്നാണ് ചൈനയുടെ അവകാശവാദം.
അതേസമയം വ്യാപനം ചെറിയതോതിലാണെങ്കിലും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ വലിയതോതിലായിരിക്കുമെന്നും സൂചനയുണ്ട്. അമേരിക്കയിലും പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
Keywords: China, Covid, US, Variant
COMMENTS