Chennai Super Kings beat Gujarat Titans by 15 runs in IPL 2023 first play off. CSK is reaching the final for the 10th time in the total of 16 IPL
ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ 2023 ഫൈനലില്‍. ഒരു പക്ഷേ, തന്റെ അവസാന ഐ പി എല്‍ ടൂര്‍ണമെന്റ് കളിക്കുന്ന എം എസ് ധോണി, ക്യാപ്ടന് എന്ന നിലയില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
— Chennai Super Kings (@ChennaiIPL) May 23, 2023കളത്തില്‍ ആരെല്ലാമുണ്ടെങ്കിലും തല എന്ന് ചെന്നൈ ആരാധകര്‍ വിളിക്കുന്ന ധോണി തന്നെയാണ് ഇന്നത്തെ കളിയിലെ ശ്രദ്ധാകേന്ദ്രം.
ആകെ 16 ഐ പി എല്‍ ടൂര്‍ണമെന്റുകളില്‍ സിഎസ്കെ പത്താം തവണയാണ് ഫൈനലിലെത്തുന്നത്.
ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ചെന്നെ എടുത്തത്.
റിതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വെയും ചേര്‍ന്നാണ് ചെന്നൈക്ക് ഒരുവിധം ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഗെയ്ക്വാദ് 44 പന്തില്‍ 60 റണ്‍സും കോണ്‍വെ 34 പന്തില്‍ 40 റണ്‍സും നേടി. രവീന്ദ്ര ജഡേജ 16 പന്തില്‍ 22 റണ്‍സ് നേടി.
— Chennai Super Kings (@ChennaiIPL) May 23, 2023
മറുപടിക്കിറങ്ങിയ ഗുജറാത്തിന് തൊട്ടതെല്ലാം പിഴച്ചു. 20 ഓവറില്‍ 157 റണ്‍സിന് ഗുജറാത്തിന്റെ മറുപടി അവസാനിച്ചു.
ഐപിഎലില്‍ ഗുജറാത്തിനെ ഇതുവരെ തോല്‍പിക്കാനായില്ലെന്ന മാനക്കേടും ഈ ജയത്തോടെ ധോണിയും കൂട്ടരും തിരുത്തിക്കുറിച്ചു.
ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഗുജറാത്തിനു മുന്നില്‍ ഇനി ഒരവസരം കൂടി ബാക്കിയുണ്ട്. നാളെ ഇതേ വേദിയില്‍ നടക്കുന്ന മുംബയ് ഇന്ത്യന്‍സ്-ലക്നൗ സൂപ്പര്‍ ജയന്റ്സ് എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളുമായി ഗുജറാത്തിന് രണ്ടാം ക്വാളിഫയറില്‍ മാറ്റുരയ്ക്കാം. അതില്‍ ജയിച്ചാല്‍ വീണ്ടും ഫൈനലിലെത്തി ധോണിയേയും കൂട്ടരേയും നേരിടാം.
Summary: Chennai Super Kings beat Gujarat Titans by 15 runs in IPL 2023 first play off. CSK is reaching the final for the 10th time in the total of 16 IPL tournaments.
COMMENTS