Case against P.V Sreenijan
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഫുട്ബോള്‍ സെലക്ഷന് ട്രയല്‍ തടഞ്ഞ സംഭവത്തില്‍ പി.വി ശ്രീനിജന് എം.എല്‍.എയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇതു സംബന്ധിച്ച് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, കോര്പറേഷന് സെക്രട്ടറി, ബ്ലാസ്റ്റേഴ്സ് ടീം എന്നിവരോട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന് നിര്‍ദ്ദേശം നല്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രയിലെത്തിയ നൂറിലധികം കുട്ടികളാണ് നാലര മണിക്കൂറോളം ബുദ്ധിമുട്ടിയത്.
വാടക കുടിശിക കിട്ടിയില്ലെന്ന കാരണം പറഞ്ഞ് ഇവര്‍ക്ക് സെലക്ഷന് ട്രയല്‍സ് നടത്താനിരുന്ന ഗ്രൗണ്ടിന്റെ ഗേറ്റ് പി.വി ശ്രീനിജന് ഇടപെട്ട് പൂട്ടിയിടുകയായിരുന്നു. പിന്നീട് സംഭവം വിവാദമായപ്പോള്‍ ഗേറ്റ് തുറന്നുകൊടുക്കുകയും ചെയ്തു.
Keywords: P.V Sreenijan, Case, Child rights commission, Football selection trial
COMMENTS