The Cabinet meeting gave permission to increase the number of Plus One seats. As part of this, 81 temporary batches will be allotted
തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭാ യോഗം അനുമതി നല്കി. ഇതിന്റെ ഭാഗമായി 81 താത്കാലിക ബാച്ചുകള്‍ അനുവദിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിക്കും. മാര്‍ജിനല്‍ സീറ്റ് വര്‍ധനയും സമാനമായി തുടരും.
തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളില്‍ 20 ശതമാനം സീറ്റ് വര്‍ധനവാണ് അനുവദിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചു.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 30 ശതമാനം വര്‍ധനയ്ക്ക് അനുമതിയായി.
ആവശ്യപ്പെട്ടാല്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ വര്‍ധന അനുവദിക്കും.
Summary: The Cabinet meeting gave permission to increase the number of Plus One seats. As part of this, 81 temporary batches will be allotted. 20 percent seats will be increased in aided schools. Marginal seat increase will also remain the same.
COMMENTS