Bombay high court again extends Sameer Wankhede's arrest
മുംബൈ: ആര്യന് ഖാന് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന് ഷാരൂഖ് ഖാനോട് കൈക്കൂലി ആവശ്യപ്പെട്ടെന്ന സി.ബി.ഐ കേസില്‍ മുന്‍ എന്‍.സി.ബി ഉദ്യോഗസ്ഥന് സമീര്‍ വാങ്കഡെയുടെ അറസ്റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി. ജൂണ്‍ എട്ടു വരെയാണ് വാങ്കഡെയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട രേഖകളോ സന്ദേശങ്ങളോ പുറത്തുവിടരുതെന്നും ഇതോടൊപ്പം കോടതി നിര്‍ദ്ദേശിച്ചു. കേസ് റദ്ദാക്കണമെന്നും എന്‍.സി.ബി ഡപ്യൂട്ടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ചൂണ്ടിക്കാട്ടി വാങ്കഡെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ ഇന്നു വരെയായിരുന്നു കോടതി വാങ്കഡെയുടെ അറസ്റ്റ് തടഞ്ഞിരുന്നത്. ഇപ്പോഴത് ജൂണ്‍ എട്ടുവരെ നീട്ടുകയായിരുന്നു.
Keywords: Bombay high court, Extend, Sameer Wankhede, Arrest
COMMENTS