Bhojpuri movie director Subhash Chandra Tiwari found dead at hotel room
സോന്‍ഭദ്ര: ഭോജ്പുരി സംവിധായകന് സുഭാഷ് ചന്ദ്ര തിവാരിയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഇന്നു രാവിലെയാണ് സുഭാഷ് ചന്ദ്ര തിവാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിനിമയുടെ ചിത്രീകരണത്തിനായി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സുഭാഷ് ചന്ദ്ര തിവാരി ഇവിടെ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ രാവിലെ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Bhojpuri movie director, Subhash Chandra Tiwari, Hotel room
COMMENTS