Actress Navya Nair about native place
കൊച്ചി: ഒരഭിമുഖത്തില്‍ നടി നവ്യ നായര്‍ തന്റെ നാടിനെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമാകുന്നു. തന്റെ നാട്ടുകാരുടെ അകത്തും പുറത്തും വെള്ളമാണെന്ന നടിയുടെ പരാമര്‍ശമാണ് വിവാദമായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ജന്മനാടായ കായംകുളത്തിനടുത്തുള്ള മുതുകുളത്തെപ്പറ്റി സംസാരിച്ചത്.
താനൊരു നാട്ടിന്പുറത്തുനിന്നും വരുന്നയാളാണെന്നും ചേപ്പാടാണ് സ്ഥലമെന്നും ഇപ്പോള്‍ അടുത്തുള്ള മുതുകുളത്താണ് താമസിക്കുന്നതെന്നും ഇവിടെയെല്ലാം പാടങ്ങളും കുളങ്ങളും മാത്രമാണെന്നും നടി പറയുന്നു.
കായംകുളം, മുതുകുളം... ഫുള്‍ വെള്ളമാണ്. ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തും വെള്ളം..... എന്നിങ്ങനെയാണ് അഭിമുഖത്തില്‍ പറയുന്നത്. ഇത് വിവാദമാകുകയും താരത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പ്രദേശവാസികള്‍ രംഗത്തെത്തുകയുമായിരുന്നു.
നിരവധി പേരാണ് കായംകുളംകാരായതില്‍ അഭിമാനിക്കുന്നുയെന്നും വളര്‍ന്ന് വലുതായപ്പോള്‍ നാടിനെ പുച്ഛിക്കുന്നത് മോശമാണെന്നതടക്കമുള്ള കമന്റുകളുമായി താരത്തിനെതിരെയുള്ള പ്രതിഷേധം അറിയിച്ച് രംഗത്തെത്തുന്നത്.
COMMENTS