Actor Tovino Thomas about wrestlers protest
കൊച്ചി: ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന് ടൊവിനോ തോമസ് രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ തന്റെ പിന്തുണ അറിയിച്ചത്.
`അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്. ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്കിയവര്. ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ. എതിര്‍പക്ഷത്ത് നില്ക്കുന്നവര് ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ' എന്നാണ് ടൊവിനോ കുറിച്ചത്.
നേരത്തെ നടി അപര്‍ണ ബാലമുരളി, സംവിധായിക അഞ്ജലി മേനോന് തുടങ്ങിയവരും താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. നമ്മുടെ ചാമ്പ്യന്മാരോട് ചെയ്യുന്നത് ഹൃദയഭേദകം എന്നാണ് അപര്‍ണ വൈകിയ നീതി അനീതി എന്ന ഹാഷ് ടാഗോടെ കുറിച്ചത്.
മലയാളി കായികതാരങ്ങളായ സി.കെ വിനീതും ടോം ജോസഫ് അടക്കമുള്ളവരും ഗുസ്തി താരങ്ങളോട് കാട്ടുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു.
Keywords: Tovino Thomas, wrestlers protest, Social media
COMMENTS