V.D Satheesan is against lokayukta remarks
തിരുവനന്തപുരം: ഹര്‍ജിക്കാരനെ പേപ്പട്ടിയെന്നു വിളിച്ച ലോകായുക്തയ്ക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലോകായുക്ത ജഡ്ജിമാര്‍ ഹര്‍ജിക്കാരനെതിരെ നടത്തിയ പരാമര്‍ശം തികഞ്ഞ അനൗചിത്യമാണെന്നും ഇരിക്കുന്ന പദവിക്ക് യോജിക്കാത്ത പരാമര്‍ശമാണ് നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതിനാല്‍ തന്നെ ലോകായുക്ത പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സതീശന് പറഞ്ഞു. ലോകായുക്തയില്‍ ചെല്ലുന്നവരെ പേപ്പട്ടി എന്ന് വിളിക്കാന്‍ അവര്‍ക്ക് ഒരു അവകാശവുമില്ലെന്നും ഇതോടെ തകര്‍ന്നത് ഹര്‍ജിക്കാരന്റെ വിശ്വാസ്യത അല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതേസമയം വിധിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ലെന്നും ഇത്തരമൊരു വിധി പറയുന്നതിന് എന്തിനാണ് ഒരു കൊല്ലത്തിലേറെ കാത്തിരുന്നതെന്നും അദ്ദേഹം ചോദിച്ചു. കെട്ടിട പെര്‍മിറ്റ് ഫീസും നികുതിയും കൂട്ടിയതിലൂടെ സര്‍ക്കാര്‍ കൊള്ളയാണ് നടത്തുന്നതെന്നും ഇതിനെതിരെ ഈ മാസം 26 ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും യു.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, Lokayukta, Remarks, UDF
COMMENTS