V.D Satheesan about Silver line project
കൊച്ചി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ- റെയില്‍ കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച പ്രതിപക്ഷ നേതാവ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയാലും കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ചു.
റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അഞ്ചോ ആറോ മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്തിച്ചേരാമെന്നും വന്ദേ ഭാരത് കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമല്ല അവകാശമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതിനാല്‍ തന്നെ ബി.ജെ.പി അതിനെ ഇത്രത്തോളം കൊട്ടിഘോഷിക്കേണ്ട ആവശ്യമില്ലെന്നും റെയില്‍വേ ഉണ്ടായ കാലംതൊട്ടേ അനുസൃതമായ മാറ്റം രാജ്യത്തുണ്ടാകാറുണ്ടെന്നും അത്തരമൊന്നുതന്നെയാണ് വന്ദേ ഭാരതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അതിനാല്‍ തന്നെയാണ് വന്ദേ ഭാരത് കാസര്‍കോട് വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടതെന്നും അതംഗീകരിച്ചെന്നും തങ്ങളുടെ രണ്ടാമത്തെ ആവശ്യമായ ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ കേരളത്തില്‍ മറ്റൊന്നിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: V.D Satheesan, Silver line project, Vande Bharat, Central government
COMMENTS