V.D Satheesan against CM about Train attack case
തിരുവനന്തപുരം: ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത് കേരള പൊലീസിന്റെ കഴിവാണെന്ന മുഖ്യമന്ത്രിയുടെ വാദം പൊതുജനത്തെ ചിരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വിഷയത്തില്‍ കേരള പൊലീസിന്റേത് അങ്ങേയറ്റം ജാഗ്രതാക്കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ച രാത്രി 9.30 ന് ട്രെയില്‍ തീവയ്പ്പ് നടത്തിയ പ്രതി അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്തെന്നും ഇയാളെക്കുറിച്ച് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിട്ടും ഒരു സ്ഥലത്തും പൊലീസ് പരിശോധന നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃത്യമായ പരിശോധന നടത്തിയിരുന്നെങ്കില്‍ അന്നുതന്നെ പ്രതിയെ പിടികൂടാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒരു ആക്രമസംഭവം അരങ്ങേറിയിട്ടും ഉദാസീനമായി പെരുമാറിയ പൊലീസിന്റെ പ്രവൃത്തി അങ്ങേയറ്റം മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Train attack case, V.D Satheesan, Police, CM
COMMENTS