Swapna Suresh's reply to M.V Govindan
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് മറുപടി നല്കി സ്വപ്ന സുരേഷ്. എം.വി ഗോവിന്ദന് സ്വപ്നയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസിനാണ് സ്വപ്നയുടെ വക്കീല്‍ വിശദമായി മറുപടി നല്‍കിയിരിക്കുന്നത്.
ഒരു ചില്ലിക്കാശുപോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നുമാണ് മറുപടി. വിജയ് പിള്ള തന്നെ കാണാന്‍ വന്നതിനു പിന്നില്‍ എം.വി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വപ്ന വ്യക്തമാക്കി.
വിജയ് പിള്ള തന്നോട് പറഞ്ഞ കാര്യങ്ങള്‍ അയാള്‍ പറഞ്ഞതായി തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും എന്താണ് താന്‍ ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് തനിക്കെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അതിനാല്‍ ലൈവ് ഒന്നുകൂടി കേട്ടുനോക്കാനും അവര്‍ ആവശ്യപ്പെട്ടു.
അതിനാല്‍ തന്നെ തന്നോട് എം.വി ഗോവിന്ദന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട ഒരു കോടിയുടെ പത്തു ശതമാനം കോടതി ഫീസായി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണെന്നും അവര്‍ മറുപടിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
Keywords: Swapna Suresh, M.V Govindan, Reply, 1 Cr defamation
COMMENTS