R.S Sasikumar approach high court against lokayukta verdict
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുര്‍വിനിയോഗത്തിലെ ലോകായുക്തയുടെ ഭിന്നവിധിക്കെതിരെ ഹൈക്കോടതിയില്‍ ഉടന്‍ റിട്ട് ഹര്‍ജി നല്‍കുമെന്ന് പരാതിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്.എസ് ശശികുമാര്‍.
2019 ജനുവരിയില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരായി ശശികുമാര്‍ നല്കിയ പരാതിയില്‍ ലോകായുക്ത 2022 ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 28 വരെ വാദം കേട്ട ശേഷം ഒരു വര്‍ഷമായി വിധി പറയാതെ വച്ചുതാമസിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് വിധി അനന്തമായി നീളുന്നതിനെതിരെ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തിടുക്കപ്പെട്ട് അങ്ങുമിങ്ങും കുഴപ്പമില്ലാത്ത രീതിയിലൊരു വിധി പറയുകയായിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Keywords: Lokayukta, Verdict, R.S Sasikumar, CMDRF
COMMENTS