Rahul Gandhi in Wayanad today
കല്‍പ്പറ്റ: എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തി. മൂന്നു മണിയോടെ കല്‍പ്പറ്റയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന റോഡ് ഷോ നടക്കും. പരിപാടിയില്‍ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം പങ്കെടുക്കും. റോഡ് ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരമായി ദേശീയപതാക ഉപയോഗിക്കും.
അതിനുശേഷം സാംസ്കാരിക ജനാധിപത്യ പ്രതിരോധം എന്ന മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. പരിപാടിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും. നേരത്തെ വയനാട്ടിലെ ജനങ്ങള്‍ക്കായി രാഹുല്‍ ഗാന്ധി കത്തയച്ചിരുന്നു. അതിന്റെ വിതരണവും നടന്നുവരികയാണ്.
Keywords: Rahul Gandhi, Wayanad, Priyanka Gandhi, Road Show
COMMENTS