തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശന് 12,090 രൂപ പെൻഷൻ അനു...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയും ദേശാഭിമാനി എഡിറ്ററുമായ പുത്തലത്ത് ദിനേശന് 12,090 രൂപ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി.
പിണറായി വിജയന്റെ ഒന്നാം സർക്കാരിന്റെ കാലത്തേത് ഉൾപ്പടെ ആറു വർഷം സേവനത്തിനാണ് പെൻഷൻ.
ഇതിനു പുറമേ 2.88 ലക്ഷം ഗ്രാറ്റുവിറ്റിയും 6.44 ലക്ഷം പെൻഷൻ കമ്യൂട്ടേഷനും കിട്ടും.
2016 ജൂൺ മുതൽ 2022 ഏപ്രിൽ വരെയായിരുന്നു ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി പിണറായി വിജയന്റെ ഓഫീസിൽ പ്രവർത്തിച്ചത്.
1,30,000 രൂപയായിരുന്നു അന്ന് ശമ്പളം. ആറു വർഷം ജോലി ചെയ്തതു കണക്കിലെടുത്തു ടെർമിനൽ സറണ്ടറായി 7,80,000 രൂപ കിട്ടാനും വഴിയുണ്ട്.
ടെർമിനൽ സറണ്ടറിനെക്കുറിച്ച്
ഇക്കാര്യം ഉത്തരവിൽ പറഞ്ഞിട്ടില്ല.
സിപിഎം മുഖപത്രത്തിന്റെ എഡിറ്ററായ ദിനേശന് ഭാവിയിൽ പത്രപ്രവർത്തക ക്ഷേമ പെൻഷൻ ലഭിക്കുമോ എന്നറിയില്ല.
COMMENTS