Minister Saji Cheriyan about drug use in film industry
തിരുവനന്തപുരം: സിനിമാ താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ കിട്ടിയാല്‍ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്. നിലവില്‍ രണ്ടു നടന്മാരുടെ വിലക്ക് നിര്‍മ്മാതാക്കളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണെന്നും വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു.
നിര്മ്മാതാക്കളടക്കമുള്ള സംഘടനകള്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വ്യക്തത ഉണ്ടെങ്കില്‍ അവര്‍ പേരുവിവരങ്ങള്‍ പുറത്തുവിടട്ടെയെന്നും അങ്ങനെവന്നാല്‍ വിവരം തന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അങ്ങനെ വന്നാല്‍ വിഷയം സര്‍ക്കാര്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
Keywords: Minister Saji Cheriyan, Film industry, drug, Use
COMMENTS