High court order about case against Vellappally Natesan
എറണാകുളം: എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.
കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം കോടതി തള്ളി. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സി.ജെ.എം കോടതി ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1998 ലെ എസ്.എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വക മാറ്റിയെന്നതാണ് വെള്ളാപ്പള്ളിക്കെതിരായ കേസ്. പിരിച്ചെടുത്ത ഒരു കോടി രൂപയില്‍ 55 ലക്ഷം രൂപ പൊതുജന പങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ്.എന്‍ ട്രസ്റ്റിലേക്ക് മാറ്റി.
അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്റും ട്രസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.
Keywords: High court, Vellappally Natesan, SNDP, SN Trust
COMMENTS