Gujrat high court judge quit from Rahul Gandhi's appeal hearing
ന്യൂഡല്‍ഹി: മോദി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി നല്കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീത ഗോപിയാണ് പിന്മാറിയത്. കേസ് മറ്റൊരു ബെഞ്ചിനു വിടാന്‍ ജഡ്ജി ചീഫ് ജസ്റ്റീസിനെ അറിയിച്ചു. കേസില്‍ പുതിയ ജഡ്ജിയെ നിയമിക്കാന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലുമെടുക്കും.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എല്ലാ കള്ളന്മാര്ക്കും മോദിയെന്നു പേരുവന്നതെന്തുകൊണ്ടാണെന്ന രാഹുലിന്റെ പരാമര്‍ശം മോദി പേരുകാരെയെല്ലാംഅപമാനിക്കുന്നതിനു തുല്യമാണെന്നും തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും കാട്ടി ബി.ജെ.പി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
Keywords: Gujrat high court judge, Rahul Gandhi, Hearing, Appeal
COMMENTS