Dr. Arun Zakaria said that there is a deep wound on Arikompan's body and it is not serious. The elephant was released into the forest
സ്വന്തം ലേഖകന്‍
കുമളി : അക്രമകാരിയായ അരിക്കൊമ്പനെ മയക്കുവെടി വച്ചു തളച്ചു ലോറിയില്‍ കയറ്റിക്കൊണ്ടു പോകുമ്പോള്‍ തൊട്ടടുത്ത മലയില്‍ നിന്നു നോക്കി നിന്ന പിടിയാനയും കുട്ടിയും കാഴ്ച്ചക്കാരുടെ വേദനയായി.
അരിക്കൊമ്പനു ഏതാണ്ട് അടുത്തു വരെ അമ്മയും കുഞ്ഞും എത്തിയിരുന്നു. ആനകള്‍ കുറച്ചുകൂടി അടുത്തേയ്ക്കു വന്നിരുന്നുവെങ്കില്‍ ദൗത്യം കൂടുതല്‍ ദുഷ്കരമാവുകയും ചെയ്യുമായിരുന്നു.
സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്ന് കാട്ടാനയെ പറിച്ചു മാറ്റുന്നതിന്റെ വേദന കൂടിയായിരുന്നു അമ്മയും കുഞ്ഞും എത്തിയ കാഴ്ച.
അരിക്കൊമ്പന്റെ എതിരാളിയായ ചക്കക്കൊമ്പനും ഇന്നലെ പ്രദേശത്തൊക്കെ തന്നെയുണ്ടായിരുന്നു. തന്റെ എതിരാളിയെ കൊണ്ടുപോകുന്നത് ചക്കക്കൊമ്പനും ഇഷ്ടമായില്ലെന്നു വ്യക്തമായിരുന്നു.
ഇന്നു രാവിലെയും സൂര്യനെല്ലിക്കടുത്ത് സിമന്റ് പാലം മേഖലയില്‍ കാട്ടാനക്കൂട്ടം എത്തിയിരുന്നു. ഇന്നലെ മുതല്‍ അരിക്കൊമ്പനെ കാണാതായിന്റെ ആശങ്കയിലാണ് ആനക്കൂട്ടം. മിക്കപ്പോഴും ഈ കൂട്ടത്തിനൊപ്പവും അല്ലാതെയും അരിക്കൊമ്പനെ കാണാറുണ്ടെന്നു നാട്ടുകാര്‍ പറുയുന്നു.
ഇതേസമയം, അരിക്കൊമ്പന്റെ ദേഹത്തില്‍ ആഴത്തില്‍ മുറിവുണ്ടെന്നും ഇതു സാരമുള്ളതല്ലെന്നും മയക്കുവെടി വച്ച ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കിയാണ് ആനയെ കാട്ടിലേക്കു വിട്ടത്. മയക്കു വെടി വച്ചത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആനയുടെ തുമ്പിക്കയ്യിലെ മുറിവ് ആഴത്തിലുള്ളതാണെന്നാണ് ദൗത്യസംഘത്തിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതു ചികിത്സിച്ചു ഭേദമാക്കാതെ ആനയെ കാട്ടില്‍ വിട്ടത് ആനപ്രേമികളെ വിഷമിപ്പിക്കുന്നുണ്ട്.
ആനയെ കാട്ടിലേക്കു തുറന്നുവിടുന്നതിനു മുന്‍പ് വൈദ്യ പരിശോധന നടത്തിയെന്നും ദഹത്തു ചെറിയ പോറലുണ്ടെന്നുമാണ് വനം മന്ത്രി എ കെ ശശീന്ദ്രന് പറയുന്നത്.
ആനയ്ക്ക് ആന്റി ബയോട്ടിക് നല്കി. നിരന്തരം വനം വകുപ്പ് ഇനിയും നിരീക്ഷിക്കും. കോളര്‍ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മനസ്സിലാക്കും. തത്സമയം ദൃശ്യങ്ങള്‍ വനം വകുപ്പ് നിരീക്ഷിക്കുമെന്നും വനം മന്ത്രി വിശദീകരിച്ചു.
തൃശൂര്‍ പൂരത്തിന്റെ ആഘോഷത്തിനു മുന്‍പ് അരികൊമ്പനെ പിടിക്കാനായത് വലിയ നേട്ടമാണെന്നും പൂരം സന്തോഷത്തോടെ ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Summary: Dr. Arun Zakaria said that there is a deep wound on Arikompan's body and it is not serious. The elephant was released into the forest after giving primary treatment. He clarified that the tranquillisers shots will not affect the elephant's health. However, those in the mission team say that the wound on the elephant's trunk is deep. Elephant lovers are worried that elephant was left in the wild without proper treatment.
COMMENTS