Comedy show fame Madhu Anchal under arrest
കൊല്ലം: മദ്യപിച്ച് ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ കോമഡി റിയാലിറ്റി ഷോ താരവും നടനുമായ മധു അഞ്ചല്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയുമൊക്കെ ചെയ്തത്.
ആശുപത്രിയിലെ രോഗികളുടെ കസേരയില്‍ കയറിക്കിടന്നത് ചോദ്യംചെയ്തതോടെയാണ് ഇയാള്‍ പ്രശ്നമുണ്ടാക്കി തുടങ്ങിയത്.
തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവരെ ഇയാള്‍ അസഭ്യം പറയുകയായിരുന്നു. സ്ഥലത്തെത്തിയപൊലീസുകാര്ക്കെതിരെയും ഇയാള്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ മദ്യപിച്ച് ബഹളം വച്ചതിന് കേസെടുക്കുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.
Keywords: Madhu Anchal, Police, Arrest, Drinking
COMMENTS