China's strikes against Taiwan
ബെയ്ജിങ്: തായ് വാനെ ആക്രമിക്കുന്നതിനായി സൈനിക പരിശീലനം ശക്തമാക്കി ചൈന. തായ് വാന്‍ ദ്വീപില്‍ ആക്രമണം നടത്തുന്നതിന്റെ ആനിമേഷന്‍ വീഡിയോ ചൈന പുറത്തുവിട്ടു.
ആണവായുധം ഉപയോഗിക്കാവുന്ന എച്ച് 6കെ പോര്‍വിമാനങ്ങള്‍ റിഹേഴ്സല്‍ നടത്തിയെന്നും ഷാദോങ് വിമാനവാഹിനി കപ്പലും ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ടെന്നും ചൈന വ്യക്തമാക്കി.
ഇതോടെ വ്യോമപരിശീലനവും നാവിക പരിശീലനവും തായ്വാനെതിരെ ചൈന നടത്തുന്നുയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
തായ്വാന് ചുറ്റും 70 ഓളം യുദ്ധവിമാനങ്ങള്‍ ചൈന വിന്യസിച്ചതായും ഇതില്‍ 35 എണ്ണം അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചതായും തായ് വാനും സ്ഥിരീകരിച്ചിട്ടുണ്ട്.
തായ് വാന്‍ പ്രസിഡന്റും അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കറും കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ പടയൊരുക്കം.
COMMENTS