V.D Satheesan about brahmapuram fire in niyamasabha
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഇന്ന് നിയമസഭ പ്രക്ഷുബ്ധം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ശക്തമായി രംഗത്തെത്തി. കൊച്ചിയില്‍ ഇത്ര വലിയ പ്രശ്നമുണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. വിഷപ്പുക വമിക്കാന്‍ തുടങ്ങിയിട്ട് 12 ദിവസമായിട്ടും യാതൊരു പ്രശ്നവുമില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു.
തദ്ദേശ വകുപ്പ് മന്ത്രി കരാര്‍ കമ്പനിയുടെ വക്താവായി മാറിയെന്നു കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ഡയോക്സിന്‍ കലര്‍ന്ന വിഷപ്പുകയാണ് കൊച്ചിയിലാകെ വ്യാപിച്ചിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തി. നിരവധിയാളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കി.
ആശുപത്രിയിലെത്തുന്നവരോട് ഡോക്ടര്‍മാര്‍ കൊച്ചി വിടാനാണ് ഉപദേശിക്കുന്നതെന്നും ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കത്തിക്കൊണ്ടിരിക്കുന്നതെന്നും അയല്‍ ജില്ലകളിലേക്ക് പുക വ്യാപിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഡയോക്സിന്‍ കലര്‍ന്ന പുക നമ്മുടെ രക്തത്തില്‍ കലര്‍ന്നാല്‍ കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയ രോഗങ്ങളുണ്ടാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ഓര്‍മ്മപ്പെടുത്തുമ്പോഴും സര്‍ക്കാര്‍ വളരെ ലാഘവത്തോടെയാണ് ഇതിനെ നേരിടുന്നതെന്നും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Niyamasabha, V.D Satheesan, Brahmapuram fire
COMMENTS