Tripura, Meghalaya, Nagaland election result updates
അഗര്‍ത്തല: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു.
വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ നാഗാലാന്‍ഡിലും ത്രിപുരയിലും ബി.ജെ.പി മുന്നേറുന്നു. മേഘാലയയില്‍ കടുത്ത പോരാട്ടമാണ്. ഇവിടെ എന്‍.പി.പിയാണ് മുന്നേറുന്നത്.
ത്രിപുരയില്‍ ബി.ജെ.പി ഐ.പി.എഫ്.ടി സഖ്യം 24 സീറ്റില്‍ മുന്നേറുകയാണ്. സിപിഎം സഖ്യം 22 സീറ്റിലും കോണ്‍ഗ്രസ് 5 സീറ്റിലും മുന്നേറുന്നു.
മേഘാലയയില്‍ എന്‍.പി.പി 25 സീറ്റില്‍ മുന്നേറുമ്പോള്‍ ബി.ജെ.പി എട്ട് സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 9 സീറ്റിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റ് പാര്‍ട്ടികള്‍ 17 സീറ്റിലും മുന്നേറുന്നു.
നാഗാലാന്‍ഡില്‍ ആകെയുള്ള 60 സീറ്റില്‍ 50 ലും ബി.ജെ.പി സഖ്യം ലീഡ് ചെയ്യുകയാണ്. എന്‍പിഎഫ് മൂന്നു സീറ്റിലും മറ്റുള്ള വര് 10 സീറ്റിലുമാണ് ഇവിടെ മുന്നേറുന്നത്.
Keywords: Election, Result, Tripura, Meghalaya, Nagaland
COMMENTS