The central government has filed an affidavit in the Supreme Court stating that same-sex marriage is against Indian culture and way of life
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : സ്വവര്‍ഗ്ഗ വിവാഹം ഇന്ത്യന്‍ സംസ്കാരത്തിനും ജീവിതരീതിക്കും എതിരാണെന്നു കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തു.
സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്ന നിയമ നിര്‍മ്മാണത്തിന് തയ്യാറല്ലെന്ന നിലപാടാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.
നിലവിലുള്ള 1954-ലെ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവര്‍ക്കു വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയുടെ സ്വവര്‍ഗ്ഗ വിഹാഹത്തിനു കിട്ടുകയുമില്ല.
ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവര്‍ഗ്ഗ വിവാഹത്തിനുള്ളതല്ലെന്നാണ് കേന്ദ്ര നിലപാട്.
മൗലികാവകാശത്തിന്റെ ഭാഗമല്ല സ്വവര്‍ഗ്ഗ വിവാഹമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അടിവരയിട്ടു പറയുന്നു.
Summary: The central government has filed an affidavit in the Supreme Court stating that same-sex marriage is against Indian culture and way of life. The Center informs the court that it is not ready to make a law recognizing same-sex marriage.
COMMENTS