RRR song Nattu Nattu won oscars 2023
ലോസ് ഏന്‍ജലസ്: 95 -ാം ഓസ്കാര്‍ വേദിയില്‍ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ഗാനത്തിന് ഓസ്കാര്‍ അവാര്‍ഡ്. സംഗീതസംവിധായകന് കീരവാണി ഈണമിട്ട ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്കാരം നേടിയിരിക്കുന്നത്.
ഇന്ത്യക്കാകെ അഭിമാനമായി ഓസ്കര് നേടിയിരിക്കുകയാണ് ആര്‍ആര്‍ആര്‍ ടീം. കാലഭൈരവും രാഹുലും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ആര്.ആര്.ആറിന്റെ ഓസ്കാര്‍ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് രാം ചരണ്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധിപ്പേര്‍ ഓസ്കര് അവാര്‍ഡ് നേട്ടത്തില്‍ ടീമിന് അഭിനന്ദനം അറിയിച്ചിരുന്നു. 14 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാര്‍ പുരസ്കാരങ്ങള്‍ എത്തിയിരിക്കുകയാണ്.
Keywords: RRR, Nattu Nattu song, Oscars
COMMENTS