A widespread protest against the inspection conducted by the police at the Kozhikode office of Asianet News. The inspection took place for four hours
സ്വന്തം ലേഖകന്‍
കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട്ടെ ഓഫീസില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കെതിരേ വ്യാപക പ്രതിഷേഘം. നാലു മണിക്കൂറോളമാണ് പരിശോധന നടന്നത്. രാവിലെ 10.45 ന് ആരംഭിച്ച പരിശോധന ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്.
പിവി അന്‍വര്‍ എംഎല്‍എ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് ഓഫീസില്‍ പരിശോധന നടത്തിയത്.
ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ വി സുരേഷിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് ചാനല്‍ ഓഫീസില്‍ പരിശോധനയ്ക്കെത്തിയത്. തഹസീല്‍ദാറും വില്ലേജ് ഓഫീസറും അടക്കം പരിശോധനയ്ക്കെത്തിയിരുന്നു. ഇതോടെ, വളരെ ആസൂത്രിതമായി നടത്തിയതായിരുന്നു പൊലീസ് റെയ്ഡെന്നു വ്യക്തമായി.
പരാതി കിട്ടിയതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നതെന്നും ഓഫീസില്‍ നിന്ന് ഒരു രേഖയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും എഎസ്പി എല്‍ സുരേഷ് പറഞ്ഞു.
പരിശോധനയോടു പൂര്‍ണമായി സഹകരിച്ചുവെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു.
ബിബിസി ഓഫീസ് റെയ്ഡ് ചെയ്ത നരേന്ദ്രമോഡിയും ഏഷ്യാനെറ്റ് റെയ്ഡ് ചെയ്ത പിണറായി വിജയനും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നു വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
മാധ്യമത്തെ നിയന്ത്രിക്കുന്നതിനും ഭയപ്പെടുത്തുന്നതിനുമുള്ള നീക്കമാണിതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ അതിക്രമമായി നാളെ സമൂഹം ഇതിനെ വിലയിരുത്തും. മാധ്യമ സ്വാതന്ത്രത്തിനെതിരെയുള്ള കടന്നുകയറ്റത്തെ അപലപിച്ച മാര്‍ക്സിസ്റ്റ് പാര്‍ട്ടി മലയാളത്തിലെ ആദ്യത്തെ ചാനലിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിബിസി റെയ്ഡ് ചെയതപ്പോള്‍ ഉണ്ടായ നിലവിളി ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്യത്തില്‍ എന്തുകൊണ്ട് ഇല്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി ചോദിച്ചു. അധികാരം വച്ച് മാധ്യമങ്ങളെ ലക്ഷ്യമിടുന്ന കേരളത്തിലെ പൊലീസ് നടപടിക്കെതിരെ പോരാടേണ്ടതുണ്ടെന്നും അ്ദ്ദേഹം ട്വീറ്റ് ചെയ്തു.
കേരള പത്രപ്രവര്‍ത്തക യൂണിയനും തിരുവനന്തപുരം പ്രസ് ക്ളബ് ഉള്‍പ്പെടെ വിവിധ സംഘടനകളും സ്ഥാപനങ്ങളും പൊലീസ് നടപടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.
Summary: A widespread protest against the inspection conducted by the police at the Kozhikode office of Asianet News. The inspection took place for four hours. The inspection started at 10.45 in the morning and ended at 2:30 in the afternoon.
COMMENTS