Opposition boycotts Niyamasabha
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. നികുതിപ്പിരിവിലെ വീഴ്ച സംബന്ധിച്ച അടിയന്തര പ്രമേയത്തിനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. വിഷയം ബജറ്റില്‍ ചര്‍ച്ച ചെയ്തതാണെന്നു കാട്ടിയാണ് സ്പീക്കര്‍ നോട്ടീസ് തള്ളിയത്.
സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്ന് റൂളിങ് നല്‍കുകയും ചെയ്തു. ഇതംഗീകരിക്കാതെ പ്രതിപക്ഷം സഭ വിടുകയായിരുന്നു.
അതേസമയം ബജറ്റില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് സബ്മിഷനായി വിഷയം അവതരിപ്പിക്കുന്നില്ലെന്നു വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Niyamasabha, Opposition, Boycott
COMMENTS