Opposition boycotts Kerala assembly today
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സ്പീക്കറിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന് സ്പീക്കര്‍ അവസരം നിഷേധിക്കുകയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇത് നിയമസഭയാണ് അല്ലാതെ സി.പി.എം സംസ്ഥാന കമ്മറ്റിയല്ലെന്ന് ഓര്‍മ്മപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ അവകാശങ്ങളില്‍ കൈകടത്തിയാല്‍ സഭാ നടപടികളുമായി സഹകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്നും ആരോപണം ഉന്നയിച്ചു.
Keywords: Kerala assembly, Opposition, Boycotts, CPM
COMMENTS